കോട്ടയം: ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ നിയമനം വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ശ്രീനാരായണ ദര്‍ശനത്തെ കുറിച്ചോ കൃതികളെ കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സലറാക്കിയത്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാര്‍ക്കായി റിസര്‍വ് ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സര്‍ക്കാര്‍ ശ്രീനാരായണ സര്‍വ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നത്.
പാര്‍ട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി എതിര്‍ത്തിരിക്കുകയാണ്. ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. സര്‍വകലാശാല വൈസ് ചാന്‍സലറാന്‍ യോഗ്യതയുള്ളയാളെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സര്‍ക്കാര്‍ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന നമ്പര്‍ വണ്‍ കേരളം എന്ന ആപ്തവാക്യം യാഥാര്‍ഥ്യമായതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
ഇന്ന് രാജ്യത്ത് കൊറോണ പടര്‍ന്ന് പിടുക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. കൊറോണ രോഗിക്ക് തലയില്‍ മുണ്ടിട്ട് ചികിത്സയ്ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയില്‍ കൊറോണ രോഗിയോട് തലയില്‍ മുണ്ടിട്ട് വരാന്‍ പറഞ്ഞിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇത് കാണിക്കുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും കൈമലര്‍ത്തുകയാണ്. ഇവിടെ ഒരു സംവിധാനവുമില്ല. കൊറോണ രോഗികളെ കൊണ്ടുപോവാന്‍ ആളില്ല. യഥാര്‍ത്ഥത്തില്‍ തലയില്‍ മുണ്ടിട്ടിരിക്കുന്നത് സര്‍ക്കാരാണ്. യുപിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീര് ഒഴുക്കുന്നവര് വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മയോട് കരുണ കാണിക്കണം. വാളയാര്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരെടുത്തത്.
നീതി ആവശ്യപ്പെട്ട് അവര്‍ക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായി. എല്ലാം സര്‍ക്കാര്‍ വീഴ്ചയാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്കുന്ന നിലപാടാണ് സര്‍ക്കാരെടുത്തതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: