തൃശൂര്‍: ജില്ലയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെ പരിശോധന ശക്തം. പരിശോധനയില്‍ എയര്‍ ഹോണ്‍ പിടിപ്പിച്ച് സര്‍വ്വീസ് നടത്തിയ ആറ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതിന് പുറമെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച 47 പേരും പിന്‍സീറ്റില്‍ യാത്ര ചെയ്ത 19 പേരും നടപടി നേരിട്ടു. കൂളിംഗ് ഫിലിം പതിച്ച 24 വാഹനങ്ങളടക്കം 91 വാഹനങ്ങള്‍ക്കെതിരെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചു. സ്പോട്ട് ഫൈനായി 11,000 രൂപ ഈടാക്കി. 1,10,000 രൂപ പിഴ ചുമത്തിയതായുംഎന്ഫോഴ്സ്മെന്റ് ആര്‍ടിഒ എം. പി. ജെയിംസ് അറിയിച്ചു.
വാഹനങ്ങളില്‍ അമിതശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ ഹോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ എം. പി. അജിത്കുമാറിന്റെ നിര്‍ദ്ദേശാനുസരണം സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിഴ തുക ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യം ഉണ്ടെന്നും പരിശോധനകള്‍ വരും ദിവസങ്ങളിലും കര്‍ശനമായി തുടരുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: