തിരുവനന്തപുരം : പത്തൊമ്പതര സെന്റ് ഭൂമിയും വീടും മാത്രമാണ് തനിക്ക് സ്വത്തായുള്ളതെന്ന് വെളിപ്പെടുത്തലുമായി മന്ത്രി കെ.ടി. ജലീല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പട്ടതിനെ തുടര്‍ന്ന് നടത്തിയ വെളിപ്പെടുത്തലിലാണ് ഔദ്യോഗികായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വീടും പറമ്പും മാത്രമാണ് ഉള്ളത്. ഭാര്യയും മക്കളും സ്വര്‍ണം ധരിക്കുന്നവരല്ല. അതുകൊണ്ട് വീട്ടില്‍ ഒരു തരിപോലും സ്വര്‍ണമില്ല. വാളഞ്ചേരി കാനറ ബാങ്ക് ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുത്തിട്ടുണ്ട്. 1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണീച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട്.
മലപ്പുറം ജില്ലയിലെ രണ്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍. നാലര ലക്ഷം രൂപ സ്വന്തമായിട്ടുള്ള സമ്പാദ്യവും, 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി ഭാര്യയുടെ കൈവശം 22 ലക്ഷം രൂപയുണ്ടെന്നും ജലീല്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
മകളുടെ ബാങ്ക് അക്കൗണ്ടില്‍ 36000 രൂപ ഉണ്ട്. എന്നാല്‍ മകന് 500 രൂപമാത്രമാണ് ബാങ്ക് ബാലന്സായിട്ടുള്ളത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറുതവണയാണ് വിദേശ യാത്ര നടത്തി. രണ്ട് തവണ യുഎഇയിലേക്കും, അമേരിക്ക, മാലി ദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഒരു തവണയും പോയിട്ടുണ്ടെന്നും ജലീല്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: