കൊച്ചി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. കുറ്റപത്രത്തില്‍ തനിക്കെതിരെ ചേര്‍ത്തിട്ടുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അത് നീക്കം ചെയ്യണമെന്നും ശിവശങ്കരന് കോടതിയോട് ആവശ്യപ്പെടും.
എന്‍ഫോഴ്സ്മെന്റ് പലതവണ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കുറ്റം തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങളുണ്ട്. ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
അതേസമയം യുഎഇയില്‍ നിന്ന് ഈന്തപ്പഴം കൊണ്ടു വന്ന് സംസ്ഥാനത്ത് വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റംസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. 2017 ല്‍ യുഎഇ യില്‍ നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലാണ് എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. പ്രതികളില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
തുടര്‍ച്ചയായി അഞ്ച് തവണയടക്കം ആകെ എട്ട് തവണ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി എന്‍ഫോഴ്സ്മെന്റ് അധികൃതരും എം. ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് തവണയാണ് ദേശീയ അന്വേഷണ ഏജന്‍സി എം ശിവശങ്കറിനെ ചോദ്യം ചെയ്തത്.
ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യുണിടാക്കിന നല്‍കിയതുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയിട്ടുള്ളതായി സിബിഐയും അറിയിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ബാങ്ക് ലോക്കള് ഉള്‍പ്പടെ എടുക്കുന്നതില്‍ ശിവശങ്കര്‍ ഇടപ്പെട്ടിട്ടുണ്ടെന്നും, ഇരുവര്‍ക്കും ജോയിന്റ് അക്കൗണ്ട് ഉണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: