കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെമുതിരേരി ഗ്രാമത്തില്‍ പുതിയ ക്ലസ്റ്റര്‍. ഇവിടെ കഴിഞ്ഞ ദിവസം 147 പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെ 49 പേര്‍ക്കാണ് കൊറോണസ്ഥിരീകരിച്ചത്. ഇതോടെ നാട്ടുകാര്‍ ആശങ്കയുടെ മുള്‍മുനയിലാണ്. പ്രദേശത്തെ ഒരു കച്ചവടക്കാരനും അദ്ദേഹത്തിന്റെ കുടുംബത്തിനുമാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് കച്ചവട സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പരിശോധിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും രോഗം ബാധിച്ചതായി കണ്ടത്. ഇവിടെ ചില കുടുംബത്തില്‍ എല്ലാവര്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായെങ്കിലും സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പലരും ഇവിടെ പോസിറ്റീവായിട്ടുമുണ്ട്.
രോഗബാധ സ്ഥിരീകരിച്ച ഭൂരിഭാഗം പേരിലും രോഗ ലക്ഷണങ്ങളില്ല.തവിഞ്ഞാല്‍ പഞ്ചായത്തിലെ 14, 11 വാര്‍ഡുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തവിഞ്ഞാല്പഞ്ചായത്തില് വാളാട് പ്രദേശത്താണ് സ്രവ പരിശോധനയില്‍ മുമ്പ് ഒറ്റ ദിവസം ഇത്രയധികം രോഗികളെ കണ്ടെത്തിയത്. രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുതിരേരി പ്രദേശത്ത് അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: