ആലപ്പുഴ: സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകനെ കബളിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പരാതികള്‍ നല്കി വലഞ്ഞു. അമ്പലപ്പുഴ വടക്ക് നീര്‍ക്കുന്നം ഏഴരയില്‍ വീട്ടില്‍ ഷാജിയാണ് പരാതിക്കാരന്.
അമ്പലപ്പുഴ വടക്ക് കൃഷിഭവന് കീഴിലുള്ള അറുന്നൂറും പാടശേഖരത്തിലെ കര്‍ഷനാണ് ഇദ്ദേഹം. കഴിഞ്ഞ മാര്‍ച്ച് 30ന് ഇദ്ദേഹത്തില്‍ നിന്നും 875 കിലോ നെല്ല് സപ്ലൈകോ ഏറ്റെടുത്തിരുന്നു. എന്നാല്‍ മാസം ആറ് പിന്നിട്ടിട്ടും നെല്ല് വില നല്‍കാതെ ഷാജിയെ കബളിപ്പിക്കുകയാണ്. പിആര്‍എസ് വായ്പയ്ക്കായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുകയായിരുന്നു എന്ന് ഷാജി പറയുന്നു.
മറ്റു വരുമാന മാര്‍ഗങ്ങള്‍ ഷാജിക്കും കുടുംബത്തിനും ഇല്ല, കൊറോണ വ്യാപനം കൂടിയായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഈ കുടുംബം. അടിയന്തരമായി നെല്ലു വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പാഡി ഓഫീസര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് ഷാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: