തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ച് സിപിഎം നീക്കം. ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വെട്ടിമാറ്റുന്നതായി കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് വ്യാപകമായി ബിജെപി വോട്ടുകള്‍ വെട്ടിമാറ്റിയത് കണ്ടെത്തിയത്. ബിജെപി കൗണ്‍സിലര്‍മാരുള്ള വാര്‍ഡുകളിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്ന വാര്‍ഡുകളിലും ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളിലുമാണ് ഈ അട്ടിമറി.
സംസ്ഥാനത്തുടനീളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി പ്രത്യേക ശ്രമം നടത്തിയിരുന്നു. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സിപിഎം വ്യാജ പരാതികള്‍ നല്കി. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നു മാറി അതേ വാര്‍ഡില്‍ തന്നെ താമസിക്കുന്നവരുടെ വോട്ടുകള്‍ വരെ വെട്ടിമാറ്റി. എന്നാല്‍ സിപിഎമ്മിന് ലഭിക്കുമെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഒരിടത്തും വെട്ടിമാറ്റിയിട്ടില്ല. സിപിഎം കുടുംബത്തില്‍ മരിച്ച പലരുടേയും വോട്ടുകള്‍ അതുപോലെ തന്നെ വോട്ടര്‍പട്ടികയിലുണ്ട്. സിപിഎമ്മിന് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ കണ്ടെത്തി ആ പട്ടിക തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാക്കള്‍ നല്‍കുകയായിരുന്നു. സിപിഎം അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് തെളിവുകള്‍ സഹിതം ബിജെപി പരാതിയും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ബിജെപിക്ക് മുപ്പത്തഞ്ച് കൗണ്‍സിലര്‍മാരാണ് നിലവിലുള്ളത്. ഓരോ കോര്പ്പറേഷന് വാര്‍ഡിലും ഇരുനൂറിലധികം വോട്ടുകളാണ് നീക്കിയത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തു വന്ന വാര്‍ഡുകളിലും ഇതു തന്നെയാണ് അവസ്ഥ. ബിജെപി
യുടെ എംഎല്‍എ ഒ. രാജഗോപാല്‍ പ്രതിനിനിധാനം ചെയ്യുന്ന നേമം മണ്ഡലത്തില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വോട്ടര്‍മാരെ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ട് പേരും വയസ്സും മേല്‍വിലാസവും അന്വേഷിച്ച് ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് ശരിയായ രേഖകള്‍ ഹാജരാക്കി ഹിയറിങ്ങിന് നേരിട്ട് പങ്കെടുത്ത വോട്ടര്മാര്മാരെയാണ് പിന്നീട് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: