തൃശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈണ്ടന്മെന്റ് സോണുകളില്‍ അടച്ച റോഡുകള്‍ അനധികൃതമായി തുറന്ന് യാത്ര ചെയ്യുന്നതായി പരാതി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം മണലൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് കൈണ്ടന്മെന്റ്സോണ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി അധികൃതര്‍ ഇവിടെക്കുള്ള റോഡുകള്‍ അടച്ചു പൂട്ടിയിരുന്നു. ഈ വാര്‍ഡിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ കണ്ടശ്ശാങ്കടവ്- മാമ്പുള്ളി റോഡും അടച്ച് പൂട്ടിയിരുന്നു.എന്നാല്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ
നിയമങ്ങളെയും അധികൃതരേയും വെല്ലുവിളിച്ച് കാറുകളും യാത്രക്കാരും യഥേഷ്ടം യാത്ര ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. കഴിഞ്ഞ ദിവസം പുലത്തറകടവില് അടച്ച് പൂട്ടിയ റോഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ടൈന്‍മെന്റ് സോണുകള്‍
വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 1-ാം ഡിവിഷന്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8, 14 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് , വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 1-ാംവാര്‍ഡ് (മുഴുവനും-നിലവില്‍ ഭാഗികം), കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 1, 17 വാര്‍ഡുകള്‍, ചാവക്കാട് നഗരസഭ 13-ാം ഡിവിഷന്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, തോളൂര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14 വാര്‍ഡുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് 2, 16 വാര്‍ഡുകള്‍.
ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്പ്പറേഷന് 40-ാം ഡിവിഷന്, ഗുരുവായൂര്‍ നഗരസഭ 4, 22, 34 ഡിവിഷനുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 7-ാംവാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് 18-ാംവാര്‍ഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, മണലൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 11, 22 വാര്‍ഡുകള്‍, കൊടുങ്ങല്ലൂര്‍ നഗരസഭ 24-ാം ഡിവിഷന്, പാവറട്ടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 8, 11 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: