അബുദാബി: തുടക്കം മോശമായതാണ് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന്റെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. അമ്പത്തിയേഴ് റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തു ടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചു മത്സരങ്ങളില്‍ നാല് പോയിന്റാണുള്ളത്.
ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ച തുടക്കം നല്കുന്നതില് ടീം പരാജയപ്പെട്ടു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് ഒരു വിധത്തിലും ടീമിന് ഗുണം ചെയ്യില്ല. അവസാന മൂന്ന് മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ചില്ലെന്ന് സ്ീറ്റ്വ് സ്മിത്ത് പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു. പരിചയസമ്പന്നനായ ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ് ഉടന്‍ തിരിച്ചുവരുമെന്നത് രാജസ്ഥാന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. യുഎഇയില്‍ എത്തിച്ചേര്‍ന്ന ബെന്സ്റ്റോക്സ്ആറു ദിവസത്തെ ക്വാറന്റൈനിലാണ്. അതിനുശേഷം ടീമിനൊപ്പം ചേരും.
ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവും പേസര്‍ ജസ്പ്രീത് ബുംറയുമാണ് മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാനെതിരെ വിജയം ഒരുക്കിയത്. മുംബൈയുടെ നാലാം വിജയമാണിത്. ഇതോടെ അഞ്ചു മത്സരങ്ങളില്‍ എട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നേടിയ 79 റണ്‍സിന്റെ പിന്‍ബലത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാലു വിക്കറ്റിന് 193 റണ്‍സ് എടുത്തു. 194 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 18.1 ഓവറില്‍ 136 റണ്‍സിന് ഓള് ഔട്ടായി.
നാല് ഓവറില്‍ ഇരുപത് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പിഴുതെടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാനെ തകര്‍ത്തത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാല് വിക്കറ്റിന് 193 (സൂര്യകുമാര്‍ യാദവ് 79 നോട്ടൗട്ട്, രോഹിത് ശര്‍മ 35)രാജസ്ഥാന് റോയല്‍സ്: 18.1 ഓവറില്‍ 136 (ജോസ് ബട്ലര് 70, ജോഫ്ര ആര്‍ച്ചര്‍ 24).
പ്രതികരിക്കാൻ ഇവിടെ എഴുതുക: