കൊല്ലം: കൊല്ലം നഗരത്തില്‍ പ്രധാനപ്രതിപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത ബിജെപിയുടെയും യുവമോര്‍ച്ചയുടെയും വളര്‍ച്ചയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി സിപണ്ടിഎം കൊല്ലം ഏരിയാ കമ്മിറ്റി. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങള്‍ വരുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുïാക്കുമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന അവയിലബിള്‍ ഏരിയാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
കൊല്ലത്ത് മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തെക്കാള്‍ കൂടുതല്‍ പ്രക്ഷോഭം നടന്നത് നഗരസഭയുടെ അഴിമതിക്കെതിരെയാണ്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ പോലീസെടുത്ത നടപടികള്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് ഇടയാക്കിയതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി എ.എം. ഇക്ബാല്‍ അടക്കമുള്ള പ്രധാന ഏരിയാ ഭാരവാഹികള്‍ പങ്കെടുത്ത യോഗം വിലയിരുത്തി.
വരുന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്പ്പറേഷന് സിപിഐയെ ഒഴിവാക്കി ഒറ്റയ്ക്ക് ഭരിക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യലായിരുന്നു യോഗത്തിലെ മുഖ്യ അജï. കോര്പ്പറേഷനണ്ടില് സിപി എമ്മിന് ഇരുപത്തിയഞ്ചും സിപിഐക്ക് പതിനൊന്നും അംഗങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ മേയര്‍ സ്ഥാനം പങ്കുവയ്ക്കാന്‍ വിസമ്മതിച്ച സിപിഎമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സിപിഐ കസേര പിടിച്ച് വാങ്ങുകയായിരുന്നു. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ ഒറ്റയ്ക്ക് മുപ്പത് അംഗങ്ങളെ നേടിയാല്‍ സിപിഐയെ ഒഴിവാക്കി വരുന്ന അഞ്ചുവര്‍ഷം ഒറ്റയ്ക്ക് ഭരിക്കാനാകും എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. എന്നാല്‍ ബിജെപണ്ടിയുടെ വളര്‍ച്ച കണക്ക് കൂട്ടലെല്ലാം തെറ്റിക്കുന്ന തരത്തിലാണത്രേ.
നിലവില്‍ ബിജെപിക്ക് രï് കൗണ്‍സിലര്‍മാര്‍ മാത്രമാണുള്ളത്. ശക്തമായ പ്രതിരോധം തീര്ത്തിñെങ്കില് ഒരുപക്ഷേ തിരുവനന്തപുരം മാതൃകയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൊല്ലത്ത് പ്രതിപക്ഷമായേക്കുമെന്ന് ചില ഭാരവാഹികള്‍ തുറന്നടിച്ചു.
കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ബണ്ടിജെപി നടത്തിയ പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി വിലയിരുത്തി. എല്‍ഇഡി ലൈറ്റ് വിവാദം മുതല്‍ മാലിനണ്ട്യസംസ്കരണവും നഗര ആധുനികവത്കരണവും വരെ അഴിമതിയുടെ നിറം നല്കി. ആധുനികവത്കരണത്തിന്റെ ഭാഗമായി നടത്തിയ അന്താരാഷ്ട്ര ശില്‍പ്പശാലയും സിമ്പോസിയവും വിവാദത്തില്‍പ്പെട്ട് നിറം കെട്ടു. സി. കേശവന് മെമ്മോറിയല്‍ ഹാളിന്റെ നവീകരണം വന്‍ തട്ടിപ്പായി പ്രചരിക്കപ്പെട്ടു…. ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകള്‍ ഇങ്ങനെ നീളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: