തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. നിഷ്ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. 61,037.59 കോടി നിക്ഷേപവും 40,156.81 കോടി വായ്പ യുടേയും ഇടപാടാണ് നടത്തിയത്.
നിഷ്ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപ ബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്.
സ്വര്‍ണ്ണ പണയ വായ്പയായി ആകെ 3676.49 കോടിയും, മോര്‍ട്ടഗേജ് വായ്പയായി 425.86 കോടിയും, ഭവന വായ്പയായി 195.83 കോടിയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടിയും നല്കി. നബാര്‍ഡ് പുനര്‍വായ്പാ ഉപയോഗം 4316 കോടിയായി വര്‍ദ്ധിച്ചു.
ലയന സമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറക്കാന്കഴിഞ്ഞു.കേരള ബാങ്കിന് 769 ശാഖകളാണുള്ളത്.13 വായ്പാ പദ്ധതികളാണ് നടപ്പിലാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: