ന്യൂദല്‍ഹി: സൂപ്പര്‍ സോണിക് മിസൈല്‍ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ടോര്‍പിഡോ സംവിധാനം(SMART) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ വച്ചാണ് ഇന്ത്യ ‘സ്മാര്‍ട്ട്’ സംവിധാനം വിജയകരമായി പരീക്ഷിച്ചത്.
മിസൈലിന്റെ ഉയരപരിധി, പരമാവധി ദൂരം, കൃത്യസമയത്തുള്ള ടോര്‍പിഡോയുടെ വിക്ഷേപണം തുടങ്ങിയ പരീക്ഷണ ലക്ഷ്യങ്ങളെല്ലാം തന്നെ ഇന്ന് നേടാനായി.
തീരത്തുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തിയിരുന്നു
അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഈ ടോര്‍പിഡോ, മിസൈലുകളുടെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള വിവിധ പരീക്ഷണശാലകള്‍ ആണ് സ്മാര്‍ട്ടിനാവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചത്. രാജ്യത്തിനായി സുപ്രധാന നേട്ടം സ്വന്തമാക്കിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: