കോഴിക്കോട്: കര്‍ഷകരുടെ അധ്വാനത്തിന് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ഉറപ്പക്കാനാണ് പുതിയ പരിഷ്കാരങ്ങള്‍. കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൃഷിയില്‍ നിന്ന് അകന്നുപോകുന്ന യുവതലമുറയെ അതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സര്‍ക്കാര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കര്ഷകന് കിട്ടേണ്ട ലാഭത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നുറപ്പാക്കുകയാണ് പുതിയതായി കൊണ്ടുവന്ന കര്‍ഷക നിയമത്തിന്റെ കാതല്‍. ഇതുവഴി സംസ്ഥാനത്തിനകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്ഷകര്ക്കാകുമെന്നും അ്ദ്ദേഹം പറഞ്ഞു.
കൃത്യസമയത്ത് ഉത്പന്നത്തിന്റെ വില കര്‍ഷകന്റെ കൈയ്യില്‍ എത്തുന്നു എന്നത് മാത്രമല്ല ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകള്‍ ഇവയൊക്കെ ലഭിക്കാനുളള സൗകര്യം കൂടി പുതിയ സമ്പ്രദായം വഴി കിട്ടുകയാണ്. ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇല്ലാതെ പോയ രാഷ്ട്രീയ ഇച്ഛാശക്തി ആറുവര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കാട്ടിയതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. കേരളത്തില്‍ പരമ്പരാഗതമായി തുടരുന്ന കാര്‍ഷിക വിപണന മാതൃക രാജ്യവ്യാപകമാക്കുന്നതിനെ സിപിഎം എന്തിനാണ് എതിര്‍ക്കുന്നതെന്നും വി. മുരളീധരന് ചോദിച്ചു.
യുപിഎ കാലത്ത് ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ എപിഎംസി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടവരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയവര്‍ പിന്നീടെന്തുകൊണ്ടാണ് മലക്കം മറിഞ്ഞത്. എപിഎംസികളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്ഷകന് പ്രാധാന്യം കിട്ടുന്ന വിധം വിപണിയെ കൊണ്ടുവന്നു എന്നുള്ളതാണ് ഇപ്പോഴത്തെ പരിഷ്കാരത്തിന്റെ മെച്ചമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: