തിരുവല്ല: കോവിഡ് വ്യാപനം അതിവേഗത്തിലായിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങളും നിരോധനാജ്ഞയും നിലവിൽ വന്നിരിക്കുന്നതിനാൽ ഒക്ടോബർ 31 വരെ മാർത്തോമ്മാ സഭയുടെ കേരളത്തിലെ ആരാധനാലയങ്ങളിൽ ഞായറാഴ്ചകളിലെ ശുശ്രൂഷകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനം.
ഈ കാലയളവിൽ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലിത്തായുടെ നേതൃത്വത്തിൽ റാന്നി മാർത്തോമ്മാ സെന്ററിൽ കുർബ്ബാന ശുശ്രൂഷ നടത്തും. ഓൺലൈനിലൂടെ ഇതിന്റെ തൽസമയ സംപ്രേക്ഷേപണവും ഉണ്ടായിരിക്കും. കേരളത്തിന് പുറത്തുള്ള ഇടവകകളിൽ അതത് സർക്കാരുകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭദ്രാസന എപ്പിസ്ക്കോപ്പാമാരുമായി ആലോചിച്ച് വേണ്ട ക്രമീകരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: