കരുനാഗപ്പള്ളി: ആര്‍എസ്എസ് കുലശേഖരപുരം മണ്ഡല് കാര്യവാഹ് മനോജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. വവ്വാക്കാവ് തണ്ടാശ്ശേരി തെക്കതില്‍ ബിബിന്‍ രാജ്(20), ചവറകുളങ്ങര ഭാഗം പുലത്തറ തെക്കതില്‍ ഇര്‍ഷാദ് (20) എന്നിവരാണ് പിടിയിലായത്.
ബിബിന്‍ രാജ് ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലും, ഇര്‍ഷാദ് ചവറ പോലീസ് സ്റ്റേഷനിലും തട്ടിക്കൊണ്ടു പോകല്‍, ഗുണ്ടാ അക്രമം, ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അക്രമത്തിന് ഇവര്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 26ന് വൈകിട്ട് 6.30 ഓടെ പുളിനില്ക്കുംകോട്ടയ്ക്ക് സമീപത്തു വെച്ചാണ് അക്രമണമുണ്ടായത്. സഹോദരന്റെ വര്‍ക്ക്ഷോപ്പിലേക്ക് പോകവെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിനു കൈകാണിക്കുകയും വാഹനം നിര്‍ത്തിയ മനോജിനെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ശാരീരിക വൈകല്യം ഉള്ള മനോജിന്റെ ദേഹമാസകലം അടി കൊണ്ട് പരിക്കേറ്റിരുന്നു.
കരുനാഗപ്പള്ളി സിഐ മഞ്ചു ലാല്‍, എസ്ഐ ജയശങ്കര്‍, എഎസ്ഐ നൗഷാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ശ്രീകാന്ത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: