കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഇടതു-വലതു കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഇയാളും ഉണ്ടായിരുന്നു. കയ്യാങ്കളിയ്ക്കിടെ ഇയാളുള്പ്പെടെയുള്ള കൗണ്‍സിലര്‍മാരുടെ മാസ്ക്ക് സ്ഥാനം തെറ്റിയാണ് നിന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് കാര്യങ്ങള്‍ വിശദീകരിക്കാനും തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തിനും ഇയാള്‍ മുന്നിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: