മുക്കം: ന്യൂനപക്ഷങ്ങള്‍ക്കും, മലയോര കര്‍ഷകര്‍ക്കും ബിജെപി സംരക്ഷണ ഉറപ്പാക്കുമെന്ന് ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്. ബിജെപിയില്‍ ചര്ന്ന മലബാര്‍ വികസന മുന്നണി നേതാക്കള്‍ക്ക് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വര്‍ഷങ്ങളായി കൃഷി ചെയ്തുവന്ന മലയോര കര്‍ഷകരുടെ കൃഷിഭൂമികള്‍ എങ്ങനെ ബഫര്‍സോണായി മാറിയെന്ന് ഉത്തരം പറയേണ്ടത് കോണ്‍ ഗ്രസാണ്. ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന ഉമ്മന്‍ചാണ്ടി, സ്വന്തം വാക്കുകളോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് യുഡിഎഫിന് താമരശേരിയില്‍ സമരത്തിനിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. മലബാര്‍ വികസന മുന്നണി നേതാ ക്കളായ ജോയി കിഴക്കെമുറി, ബോസ് ബോബി, സിബി മഠത്തില്‍, പി.എല്‍. പത്രോസ്, മാലതി പുത്തല്പറമ്പില്, സുധ പുത്തന്‍ പറമ്പില്‍, വിദ്യ പുത്തന്‍പറമ്പില്‍, സജീവ് കോതേരി എന്നിവരെ ടി.പി. ജയചന്ദ്രന് ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.
യോഗത്തില്‍ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സൈമണ്‍ തോണക്കര, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, ബിനു അടുക്കത്തില്‍ മനു സുന്ദര്‍, എം.ടി. സുധീര്‍, ശൈലേഷ്, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: