കൊല്ലം: സ്വര്‍ണ്ണ കള്ളക്കടത്തില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒബിസി മോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചിന്നക്കടയില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കളക്ടറേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. സമരം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പോലീസ് ഉപയോഗിക്കുന്ന ബാരിക്കേഡുകള്‍ താമസിയാതെ സ്വന്തം വീടുകള്‍ക്ക് മുമ്പില്‍ രക്ഷാമാര്‍ഗമായി മുഖ്യമന്ത്രിക്കും ജലീലിനും വിനിയോഗിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.സജന്‍ലാല്‍ അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, സെക്രട്ടറി ചവറ സോമന്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അരുണ്‍ പ്രകാശ്, രശ്മില്‍നാഥ്, എസ്സി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ നെടുമ്പന ശിവന്, ഒബിസി മോര്‍ച്ച ജില്ലാ നേതാക്കളായ പ്രകാശ് പാപ്പാടി, പ്രകാശ് വിലങ്ങറ എന്നിവര്‍ സംസാരിച്ചു.
കറവൂര്‍ കണ്ണന്, ഇരണൂര്‍ രതീഷ്, വി.ഐ.വസന്തന്, കരിങ്ങന്നൂര്‍ മനോജ്, ശ്രീനാ ഉദയന്‍, ബാലന് മുണ്ടക്കല്‍, മധുപാല്‍, സിന്ധു സന്തോഷ്, മണ്ഡലം ഭാരവാഹികളായ ബാബു വെട്ടിക്കവല, ബിനോദ് മണികണ്ഠന്, ശിവകുമാര്‍, സന്തോഷ്, അനില്‍ കുമാര്‍, പൂക്കാട്ടില്‍ ബിജു, കുട്ടന് ശാന്തി, ഗോപാലകൃഷ്ണന് മുട്ടമ്പലം, വിനോദ്, മനോജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: