ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് കാളകെട്ടുത്സവമടക്കമുള്ള ആചാരങ്ങള്‍ അലങ്കോലപ്പെടുത്തുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. ക്ഷേത്രം ഭരിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. അവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ പേരില്‍ അടുത്തിടെയായി നടന്നിട്ടുള്ള നീക്കങ്ങളെല്ലാം വലിയ പ്രതിഷേധമാണ് ഭക്തര്‍ക്കിടയില്‍ സൃഷ്ടിച്ചത്.
മാസങ്ങള്‍ക്ക് മുമ്പാണ് ഭക്തര്‍ നടയ്ക്കിരുത്തിയ കാളയെ പെരുന്നാളിന് അറക്കാനായി വിറ്റത് വിവാദത്തിനിടയാക്കിയത്. അത്തരത്തിലുള്ള രണ്ടാമത്തെ സംഭവമായിരുന്നു അത്. സിഎഎ വിരുദ്ധസമരമെന്ന പേരില്‍ പ്രദേശത്ത് മതമൗലികവാദികള്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയും അവരുമായി ചേര്‍ന്ന് പ്രകടനം നടത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഈ ഭരണസമിതി തരം താണതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുതാല്പര്യമുള്ളവരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റുക എന്ന അജണ്ടയെ മുന്‍നിര്‍ത്തിയാണ് കുറുമുന്നണിയുണ്ടാക്കി ഇവര്‍ ഭരണത്തിലേറിയത്. ക്ഷേത്രത്തില്‍ ഭക്തര്‍ നടയ്ക്കിരുത്തുന്ന ഉരുക്കളെ ലേലം ചെയ്ത് വില്‍ക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്നും പ്രതീകാത്മക നേര്‍ച്ച മാത്രമേ അനുവദിക്കുകയുള്ളൂവെന്നുമായിരുന്നു ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ ഇന്നും കാളക്കുട്ടികളെ മാത്രമല്ല നടയ്ക്ക് എഴുന്നെള്ളിക്കാറുള്ള ഓച്ചിറക്കാളയെ വരെ വില്‍ക്കുന്ന സംഭവവുമുണ്ടായെന്ന് ഭക്തജനങ്ങള്‍ പറയുന്നു.
ഇരുപത്തെട്ടാം ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കാളകെട്ടുത്സവത്തിനെതിരെ ഇത്തവണ നടന്നതും ആസൂത്രിത നീക്കമാണ്. ലളിതമായി ചടങ്ങിലൊതുക്കി ഉത്സവം നടത്താനിറങ്ങിയ ഭക്തരെയാണ് ഓച്ചിറ സിഐയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്.
മുന്നൂറില്പരം പടുകൂറ്റന്‍ കാളകളെ കെട്ടിയാടിച്ചിരുന്ന സ്ഥലത്ത് മൂന്ന് കാളകളെ എഴുന്നെള്ളിക്കാന്‍ അനുവാദം വാങ്ങിയിട്ടും പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. പോലീസിന്റെ അതിക്രമത്തിന് ഭരണസമിതി നല്കിയ പിന്തുണ ക്ഷേത്രോത്സവങ്ങള്‍ തന്നെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: