തിരുവനന്തപുരം: സമരം ചെയ്യാന്‍ ആളെകിട്ടാത്തതുകൊണ്ട് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പ്രഖ്യാപിച്ച സമരപരിപാടികള്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ഉപേക്ഷിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുറുകിയപ്പോഴാണ് കേന്ദ്രമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലൈഫ് തട്ടിപ്പില്‍ സിബിഐ അന്വേഷണംകൂടി എത്തിയതോടെയാണ് തട്ടിക്കൂട്ടി വി. മുരളീധരനെതിരെ ഇടതുപക്ഷ യുവജന സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
വി മുരളീധരന് രാജിവെയ്ക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി നാളെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല ജില്ലകളിലും സമരം ചെയ്യാന്‍ ആളെക്കിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു.
ആളില്ലാതെ സമരം പൊളിയുമെന്നും വലിയ നാണക്കേട് ഉണ്ടാകുമെന്നും കരുതിയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ‘കൊറോണ’യില്‍ പഴിചാരി സമരം പിന്‍വലിച്ചത്. നാളെ മുരളീധരനെതിരെ നടത്താനിരുന്ന സമരം പിന്‍വലിച്ചുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമും, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: