മലയാളിയായ ഐഎസ് ഭീകരന് ഹാജ മൊയ്തീന് സുബഹാനിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി മതത്തിന്റെ പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള കനത്ത താക്കീതാണ്. ഭാരതത്തിന്റെ സുഹൃദ്രാജ്യമായ ഇറാഖിനെതിരെ യുദ്ധം ചെയ്തതിനും, രാജ്യത്ത് വന്‍ സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തതിനുമാണ് പ്രത്യേക എന്‍.ഐ.എ കോടതി സുബഹാനിക്ക് 26 വര്‍ഷത്തെ കഠിന തടവും, രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും വിധിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ സുബഹാനി മതകര്‍മമായ ഉംറയ്ക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് തുര്‍ക്കി വഴി ഇറാഖിലെത്തുകയും, ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയുമായിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ കുറ്റമറ്റ അന്വേഷണമാണ് കോടതി വിധിയിലേക്ക് നയിച്ചത്. സുബഹാനി ഐഎസില്‍ ചേര്‍ന്ന് പരിശീലനം നടത്തിയതിന്റെയും, ആയുധങ്ങള്‍ ശേഖരിച്ചതിന്റെയും, കേരളത്തില്‍നിന്ന് 15 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിന്റെയും വ്യക്തവും കൃത്യവുമായ തെളിവുകള്‍ എന്‍ഐഎയ്ക്ക് ശേഖരിക്കാന്‍ കഴിഞ്ഞത് ശിക്ഷ ഉറപ്പുവരുത്തി. കേസ് അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥനെയും, പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകരെയും 140 പേജു വരുന്ന വിധിന്യായത്തില്‍ കോടതി പ്രശംസിച്ചത് ശ്രദ്ധേയമാണ്. ഭീകരവാദ കേസുകളുടെ അന്വേഷണം പലപ്പോഴും യുക്തിസഹമായ പരിസമാപ്തിയില്‍ എത്താറില്ല. നിയമം ‘അതിന്റെ വഴിക്ക് പോകുമ്പോള്‍’ കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.. ഭീകരവാദ കേസുകളില്‍ പിടിയിലാകുന്നവരെ നിരപരാധികളായി പ്രഖ്യാപിക്കാനും, അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ഭരണകൂട ഭീകരതയായി വ്യാഖ്യാനിക്കാനും ആളുണ്ടാവുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും, അന്വേഷണം അട്ടിമറിക്കാനും തീവ്രവും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടാവുന്നു.
പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണക്കേസില്‍ പരമോന്നത നീതിപീഠം വരെ വധശിക്ഷ വിധിച്ച ഭീകരനെ മതത്തിന്റെ രക്തസാക്ഷിയായും സ്വാതന്ത്ര്യപ്പോരാളിയായും അവതരിപ്പിക്കുകയാണല്ലോ.ഭീകരവാദികള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേഇത്തരം ദേശദ്രോഹ പ്രചാരണത്തെ തുറന്നു കാട്ടാനാവുകയുള്ളൂ.ഇവിടെയാണ് സുബഹാനി ശിക്ഷിക്കപ്പെട്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഐഎസിന്റെ പ്രവര്‍ത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് 22 മലയാളികളെ റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ യാസ്മിന് എന്ന വനിതയെ 2018 മാര്‍ച്ചില്‍ ഇതേ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ജനങ്ങളെ ഉണര്‍ത്തുന്ന രണ്ടാമത്തെ വിധിയാണ് സുബഹാനിയെ ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക എന്‍ഐഎ കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. പ്രതിയുടെ പ്രായവും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് ശിക്ഷയില്‍ കുറവുവരുത്തണമെന്ന അപേക്ഷ കോടതി നിരാകരിച്ചു. ഇത് സുബഹാനിയുടെ വഴിയില്‍ ഇറങ്ങിത്തിരിക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ്. ജിഹാദി ഭീകരനായി മരിക്കാന്‍ തന്നെയാണ് പ്രതി ആഗ്രഹിച്ചിരുന്നതെന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മതത്തിന്റെ പേരില്‍ സ്വയം മരിക്കാനും മറ്റുള്ളവരെ നിഷ്കരുണം കൊന്നൊടുക്കാനും തയ്യാറാവുന്നവര്‍ക്ക് നീതിപീഠം ഒരു കാരണവശാലും കനിവ് നല്‍കരുത്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയില്ലെങ്കില്‍ സമൂഹ മനഃസാക്ഷി സംതൃപ്തമാവില്ലെന്ന് പ്രഖ്യാപിച്ച പരമോന്നത നീതി പീഠത്തിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം.
ഇസ്ലാമിക ഭീകരവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുന്ന കേരളത്തില്‍ ഐഎസ് ഭീകരബന്ധമുള്ളവര്‍ ക്ഷേത്ര പൂജാരിയായിപ്പോലും വേഷം മാറി നടക്കുന്നു. രാജ്യത്ത് കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര് ഐഎസ് ജിഹാദികളായിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ”തെറ്റായ തീവ്രവാദ ആശയങ്ങളില്‍ യുവജനങ്ങള്‍ ആകൃഷ്ടരാകുന്നുവെന്നതും, അതിലൂടെ മാതൃരാജ്യവുമായുള്ള സനാതന ബന്ധം ഉപേക്ഷിക്കാന്‍ തയാറാകുന്നതും, അതുവഴി അവരുടെ ഇച്ഛപ്രകാരമുള്ള സ്വര്‍ഗം നേടാമെന്ന് മോഹിക്കുന്നതും ഏറെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ചിന്തകള്‍ മാറി വരുന്ന സുബഹാനി ഹാജ, അവരുടെ സങ്കല്‍പ്പത്തിലുള്ളതല്ല, ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമായ നിയമം നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ സ്വര്‍ഗമെന്ന് അവരോട് പറയുമെന്ന് നമുക്ക് വിശ്വസിക്കാം.” സുബഹാനിയെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിലെ ഈ വാക്കുകള്‍ ദേശസ്നേഹികളെ ആഹ്ലാദിപ്പിക്കുന്നതാണ്. ഭീകരവാദത്തിന്റെ വഴി തെരഞ്ഞെടുത്തവരുടെ മനസ്സുമാറ്റാന്‍ ഇത് പ്രേരിപ്പിക്കുമെന്നും പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: