ന്യൂദല്‍ഹി: ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ക്കും ആയുധങ്ങള്ക്കുമായുള്ള മൂലധന ശിപാര്‍ശകള്‍ക്ക് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രത്യേക പ്രതിരോധ സമിതി അനുമതി നല്കി. 2290 കോടി രൂപയുടെ ഇടപാടില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ആകും പടകോപ്പുകള്‍ വാങ്ങുക.
ബൈ ഇന്ത്യന്‍ വിഭാഗത്തിന് കീഴില്‍ സ്റ്റാറ്റിക് എച്ച് എഫ് ടാന്‍സ് റിസീവര്‍ സെറ്റുകളും, സ്മാര്‍ട്ട് ആന്റി എയര്‍ ഫീല്‍ഡ് വെപ്പണുകളും വാങ്ങുന്നതിന് പ്രതിരോധ സമിതി അനുവാദം നല്കി. 540 കോടി രൂപയോളം മുടക്കി വാങ്ങുന്ന എച്ച് എഫ് റേഡിയോ സംവിധാനങ്ങള്‍ കര വ്യോമ സേന ഫീല്‍ഡ് യൂണിറ്റുകള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയ സൗകര്യം ഉറപ്പാക്കും. 970 കോടി രൂപയോളം മുടക്കി വാങ്ങുന്ന സ്മാര്‍ട്ട് ആന്റി എയര്‍ ഫീല്‍ഡ് വെപ്പണുകള്‍ നാവിക, വ്യോമ സേനകളുടെ പ്രഹരശേഷി വര്‍ധിപ്പിക്കും.
കരസേനയുടെ മുന്‍നിര സംഘങ്ങളുടെ കരുത്ത് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി 780 കോടി രൂപ ചിലവില്‍ സിഗ് സൗര്‍ അസോള്‍ട് റൈഫിളുകളും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: