രാജസ്ഥാന്- പഞ്ചാബ് മത്സരം അടിക്കടി തിരിച്ചടി എന്ന രീതിയിലാണ് മുന്നേറിയത്. ക്രിക്കറ്റ് മത്സരത്തിലുടനീളം ഏറെ സംഭവബഹുലമായ സംഭവങ്ങളാണ് അരങ്ങേറിയത്. ബൗളര്‍മാരുടെ ശവപ്പറമ്പെന്ന് പേരുകേട്ട ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം തന്നെയായിരുന്നു മികച്ചത്.ഇതിനിടെ ഏറ്റവും ആവേശം പകര്‍ന്നത് ബൗണ്ടറിയില്‍ നിക്കോളാസ് പുരന്റെ സൂപ്പര്മാന് സേവായിരുന്നു.
മത്സരത്തിന്റെ എട്ടാം ഓവറിലാണ് പുരന് ബൗണ്ടറി ലൈനില്‍ സൂപ്പര്‍മാനായത്. എം.അശ്വിന്റെ പന്ത് സിക്സ് കടത്താനുള്ള രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലന്‍ ഡൈവിലൂടെ പുരന് വിഫലമാക്കിയത്. ബൗണ്ടറി കടന്ന് സിക്സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പുരന് ബൗണ്ടറി ലൈനിലേക്ക് ചാടി വായുവില്‍ നിന്ന് ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ഇതുവഴി നാല് റണ്‍സ് ആണ് പൂരന് സേവ് ചെയ്തത്.
ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവ് ഇതാ…!’ എന്നാണ് പുരന്റെ പ്രകടനത്തെ ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിശേഷിപ്പിച്ചത്. പുരാന്റെ പ്രകടനത്തില്‍ ജോണ്ടി റോഡ്സും അത്ഭുതവും പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: