ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായുടെ പ്രസിഡന്റായി അനിയന് ജോര്‍ജ്ജും(ന്യൂജഴ്സി) ജനറല്‍ സെക്രട്ടറിയായി ടി. ഉണ്ണികൃഷ്ണനും(ഫ്ലോറിഡ) തെരഞ്ഞെടുക്കപ്പെട്ടു.ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ് ടി. ഉമ്മന്‍ ട്രഷറായും തിരഞ്ഞെടുക്കപ്പെട്ടു.
ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫോമ ഡെലിഗേറ്റുകളില്‍ ഏതാണ്ട് എല്ലാ ഡെലിഗേറ്റുകളും (99.8 %) വോട്ടിങ്ങില്‍ പങ്കെടുത്ത് ചരിത്രം കുറിച്ചു. 371 വോട്ട് നേടിയാണ് അനിയന് ജോര്‍ജിന്റെ ജയം. 313 വോട്ട് നേടിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉണ്ണികൃഷ്ണന് ജയിച്ചത്. 280 വോട്ട് നേടിയാണ് തോമസ് ടി. ഉമ്മന്‍ ട്രഷറര്‍ ആയി ജയിച്ചത്. വൈസ് പ്രസിഡന്റായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രദീപ് കുമാറും ജോ. സെക്രട്ടറിയായി ഷിക്കാഗോയില്‍ നിന്നുള്ള ജോസ് മണക്കാടും തിരഞ്ഞെടുക്കപ്പെട്ടു.
അഭിഭാഷകനായ അനിയന് ജോര്‍ജ്ജ് മല്ലപ്പള്ളി സ്വദേശിയാണ്. ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. ഐടി വിദഗ്ധനായ ഉണ്ണികൃഷ്ണന് കായംകുളം സ്വദേശിയാണ്. താമ്പ മലയാളി അസോസിയേഷന് ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: