പത്തനംതിട്ട: ലൈഫ് മിഷന് കോഴ കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ബിജിപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസ് സംബന്ധിച്ച് ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് സിബിഐ അന്വേഷണം അട്ടിമറിയ്ക്കാനായാണ്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും താത്പര്യം സംരക്ഷിക്കലല്ല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പണിയെന്നും സുരേന്ദ്രന് പറഞ്ഞു.
എത്ര ഒളിപ്പിച്ചാലും അധികം വൈകാതെ തന്നെ എല്ലാ ഫയലുകളും ഇവര്‍ സിബിഐക്ക് നല്‍കേണ്ടി വരും. അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ തന്റെ കസേര പോകുമെന്നറിയുന്നത് കൊണ്ടാണ് മുഖ്യമന്ത്രി അട്ടിമറിക്ക് ശ്രമിക്കുന്നത്. എല്ലാ അഴിമതികളുടേയും സൂത്രധാരനായ മുഖ്യമന്ത്രി ഉടന്‍ രാജിവെച്ചൊഴിയാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
സിപിഎം കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടക്കുന്നത് കേരള സര്‍ക്കാര്‍ അഴിമതി നടത്തി കിട്ടുന്ന പണം കൊണ്ടാണ്. അതുകൊണ്ടാണ് സീതാറാം യെച്ചൂരിയടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പിണറായി വിജയന്റെ അഴിമതിക്കെതിരെ മിണ്ടാത്തത്. പ്രളയാനന്തരം മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തിയ ശേഷമാണ് കേരളത്തിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടായതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: