തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോലീസ് അന്വേഷണം. അമല മെഡിക്കല്‍കോളേജിലെ അനസ്തേഷ്യ വകുപ്പിലെ അധ്യാപകനെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അധ്യാപകനെതിരെ വകുപ്പ് മേധാവിക്കും കോളേജ് മാനേജ്മെന്റിനും പരാതി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. നടപടി എടുക്കുന്നതിനു പകരം ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസ് എഫ്ഐആര്‍ (നമ്പര്‍ 1197) രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ നടപടിക്രമം സെഷന് 164 പ്രകാരം മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചു. പെണ്‍കുട്ടിയെ അറിയില്ലന്നാണ് അധ്യാപകന് ജന്മഭൂമിയോട് പ്രതികരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: