കല്‍പ്പറ്റ: ബിഎസ്എന്‍എല്‍ 4ജി സര്‍വീസ് വയനാട്ടില്‍ ആരംഭിക്കും. ബിഎസ്എന്‍എല്‍ ദിനമായ ഒക്ടോബര്‍ 1 നാണ് സര്‍വീസ് ആരംഭിക്കുന്നത്. വയനാട്ടിലെ തെരഞ്ഞെടുത്ത 25 ടവറുകളാണ് ആദ്യഘട്ടത്തില്‍ 4ജി സര്‍വീസിന് പര്യാപ്തമാകുന്നത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഘട്ടം ഘട്ടമായി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് അറിയിച്ചു.
മൊബൈലില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും മികച്ച സേവനം ലഭ്യമാകുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.നിലവിലുള്ള ഉപഭോക്താക്കളില്‍ മിക്കവരും അടുത്ത കാലത്ത് 4ജി സിം ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പഴയ സിമ്മിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലുള്ള സിം മാറ്റി 4ജി സിം എടുക്കേണ്ടതാണ്.
വോയ്സ് കോള്‍ മാത്രം ഉപയോഗിക്കുന്നവര്‍ സിം മാറ്റിയെടുക്കേണ്ടതില്ല.ഉപഭോക്താക്കള്‍ക്ക് സിം മാറ്റുന്നതിനായി തൊട്ടടുത്ത ബിഎസ്എന്‍എല്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. 3ജി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റാ നിരക്കില്‍ മാറ്റമില്ലാതെ തന്നെ 4ജി സേവനം ലഭിക്കും. ചുണ്ടേല്‍, വെള്ളാരം കുന്ന്, കല്‍പ്പറ്റ, മുണ്ടേരി, മുട്ടില്‍, ചിലഞ്ചിച്ചാല്, കാക്കവയല്‍, മീനങ്ങാടി, കാര്യമ്പാടി, കുമ്പളേരി, അമ്പലവയല്‍, കൃഷ്ണഗിരി, കൊളഗപ്പാറ, ബീനാച്ചി, മണിച്ചിറ, ബത്തേരി, ഗെസ്റ്റ് ഹൗസ്, പുത്തന്‍കുന്ന്, സെന്റ് മേരീസ് കോളേജ്, മൂലങ്കാവ് എന്നിവിടങ്ങളിലുള്ള 25 ടവര്‍ ഏരിയകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: