തിരുവനന്തപുരം: ചട്ടലംഘനം നടത്തി ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാനും ഇന്തപ്പഴവും എത്തിച്ചതില്‍ മന്ത്രി ജലീലിനെതിരെ കസ്റ്റംസ് പിടിമുറുക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാനും ഈന്തപ്പഴവും എത്തിച്ചെന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിനേയും യുഎഇ കോണ്‍സുലേറ്റിനേയും പ്രതിചേര്‍ത്ത് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രോട്ടോക്കോള്‍ ലംഘിച്ച് ഖുറാന് കൈപ്പറ്റിയത് മന്ത്രി കെ.ടി. ജലീലാണ്. കൂടാതെ ഇവ സിആപ്ടിലെത്തിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിതരണത്തിനും എത്തിച്ചു. ഇക്കാര്യം എന്‍ഐഎയോടും എന്‍ഫോഴ്സ്മെന്റിനോടും ജലീല്‍ സമ്മതിച്ചിരുന്നു. ഖുറാന്റെ മറവില്‍ കള്ളക്കടത്ത് നടത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാകും ജലീലിനെ ചോദ്യം ചെയ്യുക.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ തിരുവനന്തപുരം ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച എന്‍ഐഎ ഓഫീസില്‍ എത്തിയ കസ്റ്റസ് സംഘം സി അപ്പ്റ്റിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ എന്‍ഐഎ യില്‍ നിന്നും ശേഖരിച്ചു.
അതേസമയം ഖുറാന് കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനം മനപ്പൂര്‍വ്വം തകരാറിലാക്കിയതായാണ് എന്‍ഐഎ വിലയിരുത്തല്‍. ജിപിഎസ് സംവിധാനം ഘടിപ്പിച്ച കെല്‍ട്രോണില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ ഈ നിഗമനം.
സി ആപ്റ്റില്‍ നിന്നും വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജിപിഎസ് ഉപകരണത്തിന്റെ ബാറ്ററിയുമുള്ള ബന്ധം വിച്ഛേദിച്ചു എന്നാണ് സൂചന. മാത്രമല്ല ഖുറാന് കയറ്റിയ വാഹനത്തിനൊപ്പം സി. ആപ്റ്റിലെ മറ്റൊരു വാഹനവും പോയിരുന്നു എന്നും ആ വാഹനം കര്ണ്ണാടകത്തിലേക്കാണ് പോയതെന്നും അന്വേഷണ എജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: