തിരുവനന്തപുരം : വീണ്ടും പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. 40 ദിവസം മത്രം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു. കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണന് എന്നയാളാണ് കുഞ്ഞിനെ ഇത്തരത്തില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ അറസ്റ്റിലാണ്. പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നുരാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
ഉണ്ണികൃഷ്ണന് ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്ന്ന് ഇവര്‍ ഉണ്ണികൃഷ്ണനെതിരെ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് ഇടപെട്ട് വിവാഹം കഴിക്കാമെന്ന ഉറപ്പ്ലഭിച്ചതോടെ സ്ത്രീ പരാതി പിന്‍വലിക്കുകയും ഇരുവരും നെടുമങ്ങാട് താമസിച്ചു വരികയും ഒരു കുഞ്ഞും ഉണ്ടായി. വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ നൂല്കെട്ട് ചടങ്ങ് നടത്തിയത്.
അതിനുശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന് കുഞ്ഞിനെ എടുത്തുകൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: