കൊച്ചി: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് മുസ്ലീം മതമാണെന്നും ഖുറാന് പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണെന്നും സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സിപിഎം പ്രതിനിധി ഇത്തരം ഒരു വാദം ഉയര്‍ത്തിയത്. എന്നാല്‍, അസംബന്ധമായ ഈ വാദം ഉടന്‍ തന്നെ അവതാരികയായിരുന്ന ഷാനി പ്രഭാകരന് തിരുത്തുകയും ചെയ്തു.
ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നുമായിരുന്നു ഷാനിയുടെ മറുപടി. സിപിഎം പ്രതിനിധിയുടെ മതപ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ അധപതിച്ച് പോകുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.
ഖുറാന്റെ മറവില്‍ നടന്ന സ്വര്‍ണ്ണകടത്ത് ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട് ‘സത്യത്തില്‍ ആരാണ് ഖുറാന് പിന്നാലെ പോകുന്നത്’ എന്ന വിഷയത്തിലായിരുന്നു മനോരമയില്‍ ചര്‍ച്ച നടന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ആര്‍ക്കും വേണ്ടെന്നായിരുന്നു ഷംസീര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് പറഞ്ഞത്.
ഖുറാന് അറബിയില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍, യാഥാസ്ഥികത മതപൗരോഹിത്യം വ്യാഖ്യാനിച്ച് സ്ത്രീവിരുദ്ധമാക്കിയതിനെ മാത്രമാണ് ഇ.എം.എസ് വിമര്‍ശിച്ചത് എന്നും ഷംസീര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: