കരമന: കമലേശ്വരം വാര്‍ഡിലെ കെഎസ്ഇബി മണക്കാട് സെക്ഷനില്‍ മാസങ്ങളായി തെരുവുവിളക്കുകള്‍ കത്താതെ കിടക്കുന്നതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ നിലത്ത് കിടന്നു പ്രതിഷേധിച്ചു.
കത്താത്ത തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പലവട്ടം കൗണ്‍സിലറും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് കമലേശ്വരം വാര്‍ഡ് കൗണ്‍സിലറായ വി. ഗിരി നിലത്തു കിടന്നു പ്രതിഷേധിച്ചത്.
പ്രതിഷേധം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗിരിയുടെ അടുത്തെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ വേണ്ട നടപടിയെടുക്കാം എന്ന് രേഖാമൂലം ഉറപ്പു നല്‍കിയതിനു ശേഷമാണ് പ്രതിഷേധ സമരം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: