പാലക്കാട് : മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസകാരം സമ്മാനിച്ചു. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ്് ജ്ഞാനപീഠ പുരസ്കാരം കൈമാറിയത്.
2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 50 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലേ്ക്ക് ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. നേരത്തെ 1995ല്‍ എം.ടി വാസുദേവന്‍ നായരിലൂടെ കുമരനല്ലൂരില്‍ ജ്ഞാനപീഠ പുരസ്കാരം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: