ന്യൂദല്‍ഹി: പൗരത്വ നിയമത്തിന്റെ മറവില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്കി അക്രമാസക്തമായ കലാപം അഴിച്ചുവിടാനായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് കലാപക്കേസിലെ പ്രതി സഫൂറ സര്‍ഗാര്‍. ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ മൊഴി പുറത്തായപ്പോഴാണ് ഇക്കാര്യം പുറത്തായിരിക്കുന്നത്.
ജാമിയ മില്ലിയ കോഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. പൗരത്വ നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപങ്ങളുടെ ഗൂഢാലോചന നടത്തിയത് ഇവരായിരുന്നു. ഇതിനെ തുടര്‍ന്നാണ് വര്‍ഗീയ കലാപത്തിന് പ്രേരണ നല്കിയ സംഭവത്തില്‍ സഫൂറ സര്‍ഗറിനെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യ്തത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും സഫൂറ സര്‍ഗാര്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോലീസ് കേസ് എടുത്തതോടെ കലാപത്തില്‍ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സഫൂറ സര്‍ഗറിന് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. സഫൂറ കലാപത്തിന് നേതൃത്വം നല്കിയതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് കോടതിയുടെ നടപടി. ഗര്‍ഭിണിയായ സഫൂറയ്ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: