കൊച്ചി: കേരളത്തില്‍ എത്തിയ മുഴുവന്‍ അല്‍ഖ്വയ്ദ ഭീകരരെയും പിടികൂടാനായിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നു തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു. പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ നിന്ന് രണ്ടു പേരെയും കളമശേരി പാതാളത്ത് നിന്നു ഒരാളെയുമാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ തങ്ങിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്ന ഏജന്‍സികളും എന്‍ഐഎയുടെ നിരീഷണത്തിലാണ്. ബംഗാളില്‍ നിന്നും ആസാമിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നുമാണ് ഏജന്‍സികള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ കൂട്ടത്തോടെ കേരളത്തില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായം അല്‍ഖ്വയ്ദ ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎക്ക് സൂചന ലഭിച്ചു. സംസ്ഥാനത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സിന് നിരവധി തവണ വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ സാമ്പത്തിക കുഴല്‍പ്പണ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇതെക്കുറിച്ചും കേരള പോലീസ് മൗനം പാലിക്കുകയാണ്. ഭീകരര്‍ക്ക് ലഭിച്ച പ്രാദേശിക സഹായം സംബന്ധിച്ചും അന്വേഷണമില്ല. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഇതരസംസ്ഥാനക്കാരെ വലിയ തോതില്‍ സംസ്ഥാനത്തേക്ക് എത്തിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവൂരിലെ കണ്ടന്തറയിലെ ഒരു സ്കൂളില്‍ അഞ്ഞൂറോളം ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ കേരളത്തിലേക്ക് കുടിയേറണമെന്ന വിവാദ മുസ്ലിം പണ്ഡിതന് സാക്കിര്‍ നായിക്കിന്റെ ആഹ്വാനവും ശ്രദ്ധേയമാണ്. കേരളം ഇസ്ലാമികവാദത്തിന് പറ്റിയ ഭൂമിയാണെന്നും ഇവിടെ ഹിന്ദുത്വ ശക്തികള്‍ ദുര്‍ബലമാണെന്നും കഴിഞ്ഞ മാസം സാക്കിര്‍ നായിക് വിശദീകരിക്കുന്ന വിവരം പുറത്തു വന്നിരുന്നു. കേരളത്തില്‍ ഇസ്ലാമികവത്കരണത്തിന് അനുകൂല ഘടകങ്ങളുണ്ടെന്നും സാക്കിര്‍ നായിക് ചൂണ്ടിക്കാട്ടുന്നു.
ഒമ്പത് അല്‍ഖ്വയ്ദ ഭീകരരെ എന്‍ ഐ എ പിടികൂടിയ പശ്ചാത്തലത്തിലാണ് സാക്കിര്‍ നായികിന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന എന്‍ഐഎ കണ്ടെത്തലുകളും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച വസ്തുതകളും യാഥാര്‍ത്ഥ്യമാണ്.
ദിനം പ്രതി കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളം ഇന്ത്യയിലെ ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നുവെന്ന നിരീക്ഷണവും, സാക്കിര്‍ നായികിന്റെ ആഹ്വാനങ്ങളും ഇടത് വലത് മുന്നണികളുടെ അപകടകരമായ മൗനവും വോട്ട് ബാങ്ക് രാഷ്ട്രീയവും പരസ്പര പൂരകങ്ങളാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: