തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി, ചിമ്മിനി ഡാമുകള്‍ തുറന്നു. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെ.മീ. വീതമാണ് തുറന്നത്. ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് മണലി, കുറുമാലി, കരുവന്നൂര്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കെഎസ്ഇബി വൈദ്യുതോല്പാദനവും തുടങ്ങി. പീച്ചി ഡാം തുറന്നെങ്കിലും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.
സ്പില്‍വേ ഷട്ടറുകള്‍ വഴി 9.11 ക്യുമെക്സ് ജലം ഒഴുകുന്നു. ഡാം തുറന്നതിനാല്‍ മണലിപ്പുഴയിലെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 90.35 ശതമാനം ജലം. ചിമ്മിനി ഡാമിലെ ജലനിരപ്പ് 75 മീറ്റര്‍ എത്തിയതിനെ തുടര്‍ന്നാണ് നാലു ഷട്ടറുകള്‍ ഉയര്‍ത്തിയത്. 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98 ശതമാനം ജലം.
ചിമ്മിനി ഡാം തുറന്നതിനാല്‍ കുറുമാലി, കരുവന്നൂര്‍ എന്നീ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണമുണ്ട്. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, പൂമല, പത്താഴക്കുണ്ട്, അസുരന്കുണ്ട ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. ചീരക്കുഴി റിസര്‍വോയറിലെ പോത്തുണ്ടി, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: