കണ്ണൂര്‍: ജില്ലയില്‍ 314 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര് വിദേശത്തു നിന്നും 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ കോര്പ്പറേഷന് 17, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 8, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7, പാനൂര്‍ മുനിസിപ്പാലിറ്റി 7, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12, തലശ്ശേരി മുനിസിപ്പാലിറ്റി 4, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2, ആറളം 2, അയ്യന്‍കുന്ന് 1, അഴീക്കോട് 5, ചെമ്പിലോട് 1, ചെങ്ങളായി 1, ചെറുകുന്ന് 2, ചിറക്കല്‍ 4, ചിറ്റാരിപ്പറമ്പ് 3, എരമം കുറ്റൂര്‍ 2, ഏഴോം 3, കടമ്പൂര് 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1, കണിച്ചാര്‍ 2, കണ്ണപുരം 1, കീഴല്ലൂര്‍ 13, കേളകം 3, കൊളച്ചേരി 3, കൂടാളി 2, കോട്ടയം 10, കൊട്ടിയൂര്‍ 15, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 1, കുറ്റിയാട്ടൂര്‍ 4, മാലൂര്‍ 13, മാങ്ങാട്ടിടം 2, മാട്ടൂല്‍ 1, മയ്യില്‍ 1, മുണ്ടേരി 1, മുഴക്കുന്ന് 3, നടുവില്‍ 1,നാറാത്ത് 1, ന്യൂമാഹി 8, പടിയൂര്‍ 1, പാപ്പിനിശ്ശേരി 1, പാട്യം 3, പട്ടുവം 1, പായം 13, പയ്യാവൂര്‍ 2, പേരാവൂര്‍ 24, പിണറായി 6, രാമന്തളി 11, തില്ലങ്കേരി 17, ഉളിക്കല്‍ 3, വേങ്ങാട് 3 എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.
ഇതര സംസ്ഥാനം നിന്നും എത്തിയ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. കണ്ണൂര്‍ കോര്പ്പറേഷന് 3, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അയ്യന്‍കുന്ന് 2, ചെങ്ങളായി1, കൂടാളി1, കുഞ്ഞിമംഗലം1, നാറാത്ത് 5, പടിയൂര്‍ 1, പായം 2, പയ്യാവൂര്‍ 1, പേരാവൂര്‍ 2, തില്ലങ്കേരി 6. വിദേശം നിന്നും എത്തിയ ആറു പേര്‍ക്ക് രോഗബാധ കണ്ടെത്തി. തലശ്ശേരി മുനിസിപ്പാലിറ്റി 1, കോളയാട് 1, കൊട്ടിയൂര്‍ 1, പേരാവൂര്‍ 1, തില്ലങ്കേരി 1, ഉളിക്കല്‍ 1
25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തി. കണ്ണൂര്‍ കോര്പ്പറേഷന് 4, ഇരിട്ടി മുനിസിപ്പാലിറ്റി 1, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അഞ്ചരക്കണ്ടി 2, ആറളം 1, ചിറ്റാരിപ്പറമ്പ് 1, കതിരൂര്‍ 1, കണ്ണപുരം 1, കോളയാട് 1, കോട്ടയം 1, മാങ്ങാട്ടിടം 1, മയ്യില്‍ 1, മുണ്ടേരി 1, നാറാത്ത് 1, പെരളശ്ശേരി 1, പിണറായി 2 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര് ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2041 പേര് വീടുകളിലും ബാക്കി 760 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15210 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 105926 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 105619 എണ്ണത്തിന്റെ ഫലം വന്നു. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: