പോക്സോ കേസുകളില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി, കെ.എ. അഭിഷേക് @ഭാനു ഢ/ െസ്റ്റേറ്റ് ഓഫ് കേരള എന്ന വിധിയിലൂടെ അന്വേഷണത്തില്‍ അവലംബിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. പോക്സോ കേസുകളുടെ അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നും ‘അതിജീവിതരുടെ’ മൊഴികള്‍ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സഹായത്തോടെയും സാന്നിധ്യത്തിലും, അതിജീവിതരുടെ മാനസികനില വ്യതിയാനത്തിന് അനുസരിച്ച് സമയമെടുത്ത്, ഓഡിയോ/ വീഡിയോ റെക്കോര്‍ഡിങ്ങിലൂടെ വനിതാ ഐപിഎസ് ഓഫീസറുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണമെന്നാണ് വിധിയിലെ സുപ്രധാനമായ ഒരു നിര്‍ദേശം. ‘അതിജീവിതര്‍ക്ക്’ നീതിലഭിക്കുവാനും അതേസമയം നിരപരാധി എങ്കില്‍ കുറ്റാരോപിതന് അന്വേഷണ വേളയില്‍ തന്നെ, തന്റെ നിരപരാധിത്തം തെളിയിക്കുവാനും ഈ നടപടി ക്രമങ്ങളിലൂടെ കഴിയും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്
മറ്റൊരു പ്രധാന നിര്‍ദേശം എല്ലാ ജില്ലയിലും ഒരു വനിതാ ഐപിഎസ് ഓഫീസറെയോ വനിതാ ഓഫീസര്‍ ഇല്ലെങ്കില്‍ മറ്റൊരു ഐപിഎസ് ഓഫീസറെയോ ഇത്തരം കേസുകളുടെ മേല്‍നോട്ടത്തിന് നിയമിക്കുവാനും ഇരകളാവുന്ന കുരുന്നുകളുടെ മൊഴി നിഷ്പക്ഷവും സ്വമേധയാ നല്‍കുന്നതും ആണെന്ന് ഉറപ്പ് വരുത്തുന്നതിന് ഓഡിയോ /വീഡിയോ റെക്കോര്‍ഡിങ്ങിലൂടെ രേഖപ്പെടുത്തുകയും, അത്തരം മൊഴിയുടെ സാധുത സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും മറ്റു വിദഗ്ദരുടെയും സഹായത്തോടെ വിലയിരുത്തുകയും വേണം. അതുവഴി കുറ്റാരോപിതന് കുറ്റക്കാരന്‍ ആണെങ്കില്‍ പഴുതടച്ച കുറ്റപത്രവും അഥവാ നിരപരാധി ആണെങ്കില്‍ അന്വേഷണവേളയില്‍ തന്നെ അത് പൂര്‍ണ വ്യക്തത വരുത്തി റിപ്പോര്‍ട്ടും നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.
ഇത്തരം ഒരു അന്വേഷണ രീതി നിലവില്‍ പീഡിപ്പിക്കപ്പെടുന്ന ബാല്യ-കൗമാരക്കാര്‍ക്ക് താങ്ങും തണലുമാവുകയും അതേ സമയം ബാഹ്യ പ്രേരണ മൂലം കുറ്റാരോപിതരാവുന്നവര്‍ക്ക് തങ്ങളുടെ നിരപരാധിത്തം തെളിയിക്കാന്‍ വിലപ്പെട്ട ഒരു അവസരവും ആകുന്നു.
ഇവിടെയാണ് പാലത്തായി പീഡന കേസില്‍ കുറ്റാരോപിതനായി മുദ്രകുത്തപ്പെട്ട് മതമൗലിക വാദികളുടെ കുപ്രചാരണങ്ങള്‍ക്കിരയായി സമൂഹത്തില്‍ ഒറ്റപ്പെടേണ്ടി വന്നതും 90 ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടിയും വന്ന ഒരു അധ്യാപകന്റെ കേസിന്റെ അന്വേഷണ രീതി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഈ കേസില്‍ ലോക്കല്‍ പോലീസിന്റെ ആദ്യ അന്വേഷണ വേളയില്‍ തന്നെ അധ്യാപകന് നിരപരാധിയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, മുസ്ലിം ലീഗ് എന്നീ സംഘടനകള്‍ വ്യത്യസ്ത രീതിയില്‍ തങ്ങളുടെ മത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് സാമുദായിക സമ്മര്‍ദത്തിന് വഴങ്ങി അധ്യാപകനെ അറസ്റ് ചെയ്യുകയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ആയിരുന്നു. ഈ കേസില്‍ മനഃശാസ്ത്രജ്ഞരുടെയും മറ്റും സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് അറസ്റ്റിനു ശേഷം കുറ്റാരോപിതന്റെ ഭാര്യയും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
മേല്‍ കേസില്‍ 376(അആ)ഐപിസി വകുപ്പ് പ്രകാരം വധ ശിക്ഷ വരെ ലഭിക്കാവുന്ന അതിക്രൂരമായ കുറ്റമായിരുന്നു അധ്യാപകനെതിരെ ചുമത്തിയത്. മാധ്യമ ശ്രദ്ധയേറിയ കേസില്‍ ആദ്യഅന്വേഷണ സംഘത്തിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. കേരള ഹൈക്കോടതി ഇപ്പോള്‍ പുറപ്പെടുവിപ്പിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ ക്രൈം ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഐജി ശ്രീജിത്ത് അത്യന്തം ശ്രദ്ധയോടെയും മനഃശാസ്ത്രജ്ഞരുടെയും വനിതാ കൗണ്‍സിലര്‍മാരുടെയും സഹായത്തോടെ അതിജീവിതയെ മാനസിക സമ്മര്‍ദത്തില്‍ ആഴ്ത്താതെ മൊഴിയുടെ കൃത്യത ഉറപ്പു വരുത്താനായിരുന്നു ശ്രമിച്ചത്.
എന്നാല്‍ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ആരോപിക്കപ്പെടുന്ന സ്കൂളില്‍ പ്രസ്തുത ദിവസങ്ങളില്‍ ആ സമയത്ത് അങ്ങനെ ഒരു സംഭവം നടക്കാന്‍ സാധ്യത ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു മാസത്തോളം നടത്തിയ മനഃശാസ്ത്ര വിദഗ്ധരുടെ നിരീക്ഷണത്തില്‍ കേസിന് ആധാരമായ പരാതിയില്‍ വാസ്തവമില്ലെന്ന് തിരിച്ചറിയുകയുമായിരുന്നു.
ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച വിധി വരുന്നതിന് മുമ്പ് തന്നെ അത്തരം മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പരീക്ഷിച്ച് നടത്തിയ അന്വേഷണമായിരുന്നു പാലത്തായി കേസില്‍ നടന്നത്. അധ്യാപകന് തന്റെ നിരപരാധിത്തം ഏറെ കുറെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് തന്നെ തെളിയിക്കാനായിരിക്കുകയാണ്.
അത്യന്തം ശ്രദ്ധയോടെയും ശാസ്ത്രീയമായും അന്വേഷിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥന് മുതല്‍ ക്രൈം ബ്രാഞ്ച് ഐജി വരെ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണത്തിന് വിധേയരായി. മറ്റൊരു വസ്തുത ശ്രദ്ധിക്കേണ്ടത് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന അതിജീവിതയുടെ മാതാവിന്റെ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പ്രതിഭാഗം ചേര്‍ന്നു എന്ന് തെറ്റായ വാര്‍ത്ത തേജസ് ഓണ്‍ലൈന്‍ നല്കി വീണ്ടും കേസിനെ മറ്റൊരു രീതിയില്‍ വഴി തിരിച്ചു വിടുവാന്‍ ശ്രമിച്ചു. ഇത്രയും ബാഹ്യസമ്മര്‍ദങ്ങള്‍ ഉണ്ടായ മറ്റൊരു കേസ് അടുത്ത കാലത്തൊന്നും കേരളത്തില്‍ ഉണ്ടായതായി കാണില്ല.
2012ല്‍ പോക്സോ ആക്ട് പ്രാബല്യത്തില്‍ വന്നതിനു ശേഷം 2020 മെയ് വരെ 16, 928 കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇതേവരെ മലപ്പുറം ജില്ലയില്‍ മാത്രം 1890 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ കുരുന്നുകളോട് ക്രൂരത കാണിച്ച് പീഡനം നടത്തിയതില്‍ അധ്യാപകര്‍ എന്ന വിഭാഗത്തില്‍ വരുന്നത് കൂടുതലും മദ്രസ്സ അധ്യാപകരാണെന്നും ആണ് പെണ് ഭേദമന്യേ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ടെങ്കിലും അത്തരം കേസുകളില്‍ പ്രതികളായ അധ്യാപകര്‍ സമുദായം ഒരുക്കിയ പ്രത്യേക ചട്ടക്കൂടിന്റെ സംരക്ഷണയില്‍ വിചാരണ വേളയില്‍ രക്ഷപ്പെട്ടു വരുന്നതുമാണ് കാണുന്നത്. നീലേശ്വരത്ത് സ്വന്തം മകളെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്തതിന് അറസ്റ്റിലായ മദ്രസ അധ്യാപകന് അതിനു ഒരു വര്‍ഷം മുമ്പ് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ മറ്റൊരു പോക്സോ കേസില്‍ മാസങ്ങള്‍ റിമാന്റ് ചെയ്യപ്പെട്ട് കുറ്റപത്രത്തിന്റെ അഭാവത്തില്‍ ജാമ്യം ലഭിച്ച വ്യക്തിയുമാണ്. ഇതേ തുടര്‍ന്ന് മദ്രസ്സയില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഉത്തരവ് ഇറക്കിയതിന് പിന്നാലെ മത നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിപ്പിച്ചതും വിവാദമായിരുന്നു.
ഒരു കേസ് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ എങ്ങിനെ വഴി തിരിച്ചു വിടാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പാനൂര്‍ പാലത്തായില്‍ സ്കൂള്‍ അധ്യാപകന്റെ പേരില്‍ ആരോപിക്കപ്പെട്ട കേസ്. പ്രാരംഭ കുറ്റപത്രം സമര്‍പ്പിച്ച ശേഷം അന്വേഷണത്തില്‍ വനിതാ ഐപിഎസ് ഓഫീസറുടെ സാന്നിധ്യം ഉറപ്പു വരുത്തണം എന്നും പ്രോസിക്യൂഷന് മുഴുവന്‍ യാഥാര്‍ഥ്യവും കോടതി മുമ്പാകെ കൊണ്ട് വരാന്‍ ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന് നിലപാട്. ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടേണ്ടതോടൊപ്പം കുറ്റാരോപിതര്‍ നിരപരാധി ആണെങ്കില്‍ അത് ബോധ്യപ്പെടുത്തേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തം ആണെന്നും കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പ്രോസിക്യൂട്ടര്‍ സ്പെഷ്യല്‍ കോടതിയില്‍ ഹരജി നല്കിയതും ഇവിടെ ശ്രദ്ധേയമാണ്. നീതി നടപ്പാക്കേണ്ടത് നീതി ന്യായ കോടതിയും അന്വേഷണ സംവിധാനവും പ്രോസിക്യൂഷനുമാണ്. അല്ലാതെ ജിഹാദി മാധ്യമ കോടതികളും മത രാഷ്ട്രീയ മേധാവികളുമല്ല.
അതിജീവിതരുടെ മൊഴികള്‍ വസ്തുതാവിരുദ്ധമാണെന്ന് അന്വേഷണത്തില്‍ തെളിയുമ്പോള്‍ കുറ്റാരോപിതനായി അന്വേഷണത്തിന് മുമ്പ് തന്നെ ജിഹാദികളും അവര്‍ വിലക്ക് വാങ്ങിയ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കുറ്റക്കാരെന്നു വിധിച്ച അധ്യാപകന് രക്ഷപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ സത്യസന്ധതയിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പിന്‍ബലത്താലും മാത്രമാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ തന്നെ ഇതുവരെ ശാസ്ത്രീയമായി അന്വേഷിക്കപ്പെട്ട ആദ്യത്തെ പോക്സോ കേസും അതില്‍ അന്വേഷണത്തില്‍ തന്നെ കുറ്റാരോപിതന് നിരപരാധി എന്ന് കണ്ടെത്തുകയും ചെയ്യപ്പെടുന്ന ആദ്യത്തെ കേസാകും പാലത്തായി കേസ്.
അഡ്വ. പി. പ്രേമരാജന്‍
(തലശ്ശേരി ജില്ലാ കോടതിയിലെ
അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: