കണ്ണൂര്‍: കനകമല തീവ്രവാദ ഗൂഡാലോചനാ കേസിലെ പിടികിട്ടാപുള്ളി മുഹമ്മദ് പോളിക്കാനിയുടെ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്ന് സൂചന. കനകമലയില്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തിയ ഐഎസ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത് കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം നടത്തുകയായിരുന്നു.
2016 ഒക്ടോബറിലാണ് കനകമലയില്‍ ആറ് മത തീവ്രവാദികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് പോളിക്കാനിയെ കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്ന് തിരിച്ചെത്തിച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദ്, ചേലക്കരയിലെ ടി. സ്വാലിഹ്, കുറ്റ്യാടി സ്വദേശി എന്‍.കെ. റംഷാദ്, തിരൂര്‍ സ്വദേശി സഫ്വാന്, കാഞ്ഞങ്ങാട് സ്വദേശി മോയിനുദ്ദീന്‍, എന്‍.കെ. ജാസ്മിന് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ എന്‍.കെ. ജാസ്മിന് ഒഴിച്ച് മറ്റെല്ലാവരെയും എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.
സംഘാംഗങ്ങള്‍ ലക്ഷ്യമിട്ടത് ചില ജഡ്ജിമാരെയും ഉന്നത പോലീസ് ഓഫീസര്‍മാരെയും രാഷ്ട്രീയ നേതാക്കളെയും വിദേശ ടൂറിസ്റ്റുകളെയും അപായപ്പെടുത്താനാണെന്ന് വ്യക്തമായിരുന്നു. ഐഎസുമായി നേരിട്ട് ബനധമില്ലെങ്കിലും ഭീകരവാദ സംഘടനകളില്‍ ചേര്‍ന്ന് രാജ്യവിരുദ്ധപ്രവര്ത്തനങ്ങളിലേര്പ്പെട്ടവരാണ് ഇവരെന്നും കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യ പ്രതിയായ മുഹമ്മദ് പോളിക്കാനി ഒളിവില്‍ പോവുകയായിരുന്നു.
കനകമലയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കുന്നതിനും നിരവധിപ്പേര്‍ കനകമലയിലെത്തിയിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് മതഭീകരവാദികളും സംഘം ചേര്‍ന്നത്. സാധാരണ സന്ദര്‍ശകരെ പോലെ ഒത്തുകൂടിയാല്‍ പോലീസിന്റെയോ രഹസ്യാന്വേഷണ ഏജന്‍സികളുടെയോ ശ്രദ്ധയില്പ്പെടില്ലെന്ന ധാരണയാണ് കനകമല തെരഞ്ഞെടുക്കാന്‍ ഭീകരവാദികളെ പ്രേരിപ്പിച്ചത്. സംസ്ഥാന പോലീസോ രഹസ്യാനേവഷണ വിഭാഗമോ തീവ്രവാദികളുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്‍ഐഎ സംഘം കൃത്യമായി ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചു. തീവ്രവാദികള്‍ അറസ്റ്റിലായതിന് ശേഷമാണ് സംസ്ഥാന പോലീസ് സംഭവം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: