ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന് വിസ നിഷേധിച്ചു. ഇന്ത്യ പുതുതായി നിയമിച്ച ജയന്ത് ഖോബ്രഗഡയുടെ വിസയാണ് പക്കിസ്ഥാന് നിഷേധിച്ചത്.
നയതന്ത്ര ഉദ്യോഗസ്ഥനായി ഈ വര്‍ഷം ജൂണിലാണ് ഖോബ്രഗഡെയുടെ പേര് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് ഇന്ത്യ അയയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് വിസ അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ ആണവ ഗവേഷണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ഖൊബ്രഗഡെ.
നിരന്തരം നയതന്ത്ര വിഷയത്തിലെ ഉരസല്‍ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ വിസ നിഷേധം. ഇതോടെ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തുന്നതാണ് ഇത്.
ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അവഹേളിക്കുന്നവിധത്തില് പാക്കിസ്ഥാന് ഇതിനു മുമ്പും നടപടി കൈക്കൊണ്ടിട്ടുണ്ട്. അതേസസമയം കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാന് നിരന്തരം പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് കാണിക്കുന്നതെന്ന് കേന്ദ്രം വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: