ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് സുരക്ഷ കര്‍ശ്ശമാക്കി. ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മുതലെടുത്ത് പാക്കിസ്ഥാന് നഴഞ്ഞുകയറ്റശ്രമം നടത്തുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ അധികമായി വിന്യസിച്ചു.
ലഡാക് അതിര്‍ത്തിയില്‍ നടക്കുന്ന ഇന്ത്യ- ചൈന സംഘര്‍ഷം മുതലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചൈനീസ് സൈനികരുമായി നടത്തുന്ന രൂക്ഷമായ പോരാട്ടത്തിന്റെയും സംഘര്‍ഷത്തിന്റെയും മറവില്‍ അതിര്‍ത്തി ലംഘിക്കാനാണ് പാക് സൈന്യത്തിന്റെ നീക്കം.
ഇതിന്റെ ഭാഗമായാണ് പാക് അധീന കശ്മീരില്‍ കൂടുതല്‍ പാക് പട്ടാളക്കാരെ രംഗത്തിറക്കിയിട്ടുണ്ട്. കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ സന്ദര്‍ശന ശേഷമാണ് കശ്മീരില്‍ സൈനികവിന്യാസം ശക്തിപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: