ലഖ്നൗ: മൂന്നു ലക്ഷം ഒഴിവുകളിൽ ഉടൻ നിയമനം നടത്താൻ ഉത്തർപ്രദേശ് സർക്കാർ. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിയമന നടപടികൾ തുടങ്ങനാനാണ് യോഗിയുടെ തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നൽകും.
വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് നികത്താനുള്ള ഒഴിവുകളുടെ കണക്ക് യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ മിക്ക വകുപ്പുകളും വെള്ളിയാഴ്ച തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 379709 പേര്‍ക്കാണ് വിവിധ വകുപ്പുകളില്‍ നിയനമം നല്‍കിയത്. ഒരു രീതിയിലുമുള്ള വിവേചനം കൂടാതെയാവും ഈ നിയനങ്ങളെന്നും യോഗി ആദിത്യനാഥ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.
ഒഴിവുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി യോഗി യുപിയിലെ എല്ലാ കമ്മീഷനുകളുടേയും റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടേയും മേധാവികളുടേയും യോഗം വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ 21 നാണ് യോഗം ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: