കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്മാന് കെ.കെ. ഷാജിയെ വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഷാജിയെ വെട്ടാനുപയോഗിച്ച വടിവാള്‍ കണ്ടെടുത്തു. പ്രതിയുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് ഷാജിയെ വെട്ടിയ വാള് കണ്ടെടുത്തത്. ഷാജിയെ വധിക്കാന്‍ ശ്രമിച്ച തയ്യില്‍ത്താഴം മല്ലിശ്ശേരിവയലില് വെളളക്കെട്ടില്‍ നിന്നാണ് വാള് കണ്ടെടുത്തത്. ഷാജിയെ വെട്ടിയ അബ്ദുള്ളയുമായാണ് പോലീസ് ഉച്ചയോടെ തെളിവെടുപ്പിനെത്തിയത്.
ഷാജിയെ വെട്ടിയ സ്ഥലവും വാള് വലിച്ചെറിഞ്ഞ വയലും അബ്ദുള്ള കാണിച്ചുകൊടുത്തു. വാള് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി പ്രതികളായ ഒന്നും രണ്ടും പ്രതികളായ അബ്ദുള്ള,അസീസ് എന്നിവരെ വിട്ടു നല്കി. തുടര്‍ന്നായിരുന്നു തെളിവെടുപ്പ്. കനത്ത സുരക്ഷയിലാണ് പ്രതിയെ സംഭവസ്ഥലമായ മല്ലിശ്ശേരിയിലേക്ക് കൊണ്ടുപോയത്. കേസിലെ രണ്ടാം പ്രതി അസീസിനെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.2019 ഒക്ടോബര്‍ 12 ന് രാത്രിയാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ എത്തിയാണ് പ്രതികള്‍ അക്രമം നടത്തിയത്. അസീസ് ആണ് ബൈക്ക് ഓടിച്ചത്. പുറകിലിരുന്ന അബ്ദുള്ളയാണ് വെട്ടിയത്. ഇക്കാര്യങ്ങളെല്ലാം പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഷാജിയെ വധിക്കാനുള്ള ആസൂത്രണത്തില്‍ 12 പേര് കൂടി ഉള്‍പ്പെട്ടതായാണ് വിവരം. വിശദാന്വേഷണത്തിനായി കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികളില്‍ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങളള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: