കാസര്‍കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പുറത്തിറക്കി. കണ്ടെയിമെന്റ് സോണ്‍, മറ്റ് നിരോധിത മേഖലകളില്‍ നിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പങ്കെടുപ്പിക്കരുത്. ചുമ, പനി, മറ്റ് രോഗലക്ഷണമുള്ളവര്‍, വീട്ടില്‍ ക്വാറന്റയിനിലുള്ള അംഗങ്ങളുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ, രാജ്യങ്ങളില്‍ നിന്നോ എത്തി 14 ദിവസം കഴിയാത്തവര്‍ എന്നിവരും പരിശീലനത്തില്‍ പങ്കെടുക്കരുത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് താല്‍ക്കാലികമായി വിലക്ക് തുടരും.
പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ടെസ്റ്റ് ഗ്രൗണ്ട്/ഓഫീസ്/സ്കൂള്‍ എന്നിവിടങ്ങളില്‍ അനുഗമിക്കരുത്. റോഡ് ടെസ്റ്റിന് കാറുകളില്‍ ഒരു സമയം ഇന്‍സ്പെക്ടറെ കൂടാതെ പരീക്ഷാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.ടെസ്റ്റിന് വരുന്നവര്‍ ചെറിയ സാനിറ്റെസര്‍ ബോട്ടില്‍ കയ്യില്‍ കരുതണം ടെസ്റ്റിനുമുന്പും പിന്‍പും കൈകള്‍ അണുവിമുക്തമാക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ എല്ലാ സമയത്തും കത്യമായി ധരിക്കണം. ഇന്‍സ്ട്രക്ടര്‍ മാസ്ക്, ഗ്ലൗസ്, ഫോസ് ഷീള്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാര്‍ കണ്ടെയിന്മെന്റ് സോണില്‍ താമസിക്കുന്നവരോ, കുടുംബാംഗങ്ങള്‍ ആരെങ്കിലും ഹോം കോറെന്റെയിനില്‍ ഉള്ളവരോ ആയിരിക്കരുത്. അത് സ്ഥാപന ഉടമ ഉറപ്പുവരുത്തണം.സ്ഥാപനം തുറക്കുന്ന വേളയില്‍ ഓഫീസും, പരിസരവും, വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
കൊവിഡ്19 വ്യപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. അത് സംബന്ധിച്ച വിശദമായ അറിയിപ്പ് സ്കൂളിലും, പരിശീലന ഗ്രൗണ്ടിലും പ്രദര്‍ശിപ്പിക്കണം.ഓരോ പരീക്ഷാര്‍ത്ഥിക്കും പരിശീലനം നല്‍കുന്നതിന് മുന്‍പ് പരിശീലകനും, പരിശീലനാര്‍ത്ഥിയും കൈകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഡ്രൈവിംഗ് പരിശീലനം നല്കുന്ന വാഹനം എല്ലാ ദിവസവും വാട്ടര്‍ സര്‍വ്വീസ് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യണം.വാഹനം അണുവിമുക്തമാക്കുന്നതിനുവേണ്ടി അണുനാശിനി ലായനി നിറച്ചിട്ടുള്ള 3 ലിറ്ററെങ്കിലും കപ്പാസിറ്റിയുള്ള ഹാന്‍ഡ്സ് സ്പ്രേയര്‍ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സുക്ഷിക്കേണ്ടതാണ്.
പരിശീലനം നല്‍കുന്നതിന് ഓരോര്‍ത്തര്‍ക്കും സമയക്രമം നിശ്ചയിക്കേണ്ടതും ഒരു സമയം ഒന്നില്‍ കുടുതല്‍ ആളുകള്‍ വാഹനത്തില്‍ ഇല്ലാത്ത വിധം ക്രമീകരിക്കേണ്ടതുമാണ്. ഡോര്‍ ഗ്ലാസുകള്‍ തുറന്നിടുകയും എ.സി. ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ഓരോ ആളുകള്‍ക്കും പരിശീലനം നല്കിയതിനുശേഷം സ്റ്റീയറിംഗ് വീല്‍, ഗിയര്‍ ലിവര്‍, സീറ്റ് ബെള്‍ട്ട്, ഹാന്‍ഡില്‍, നീറര്, സ്വീച്ചസ്, ഡോര്‍ ഹാന്‍ഡില്‍, ടൂവീലര്‍ ഹാന്‍ഡില്‍ എന്നിവ സ്പ്രേയര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: