വാഷിങ്ടണ്‍: ഇന്ത്യയുടെ പാത പിന്തുടര്ന്ന് ഡിജിറ്റല്‍ സ്ട്രൈക്കിന് തയാറെടുത്ത് അമേരിക്ക. ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഈ മാസം 20 മുതല്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അമേരിക്കന്‍ നിക്ഷേപകരുമായി കൈകോര്ക്കാന്ടിക്ടോക് പദ്ധതികള്‍ മെനയുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള നീക്കം.
ടിക്ടോക്കുമായി സഹകരിക്കാനുള്ള അമേരിക്കന്‍ കമ്പനികളുടെ നീക്കത്തെ ട്രംപ് എതിര്‍ത്തിരുന്നു. ഇത്തരത്തിലുള്ള പങ്കാളിത്തം ഒരിക്കലും അംഗീകരിക്കില്ലായെന്ന് കഴിഞ്ഞ ദിവസം അദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് ടിക്ടോക്്, വീചാറ്റ് അടക്കമുളള ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യുഎസ് ഭരണകൂടം മുന്നോട്ടുപോയത്.
ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: