ഇടുക്കി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യമൊരുങ്ങിയതോടെ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. 20ന് ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ പ്രഭാവത്തില്‍ 19-20 തിയതികളില്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കി. ചിലയിടങ്ങളില്‍ തീവ്ര മഴയ്ക്കും അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 18 മുതല്‍ മഴ ശക്തമാകുമെന്ന് ജന്മഭൂമി കഴിഞ്ഞവാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വയനാട്, പാലക്കാട്, തിരുവന്തപുരം ജില്ലകളിലൊഴികെ ഇന്ന് യെല്ലോ അലേര്‍ട്ടുണ്ട്. 22 വരെ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് 45-55 വരെ കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ 21 വരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. തീരത്ത് 2.2- 2.7 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചു.
ദക്ഷിണ ചൈനാക്കടലില്‍ വിയറ്റ്നാമിന് സമീപം രൂപമെടുത്ത നൗള്‍ ചുഴലിക്കാറ്റാണ് കേരളത്തിലെ നിലവിലെ മഴക്ക് പരോക്ഷമായി കാരണമായതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. ഇന്ന് വിയറ്റാമിലെ ദനാഗിന് സമീപം കരതൊടുന്ന കാറ്റ് വലിയ നാശം വിതക്കുമെന്നാണ് കരുതുന്നത്.
പിന്നീട് ശക്തി കുറഞ്ഞ് തായ്ലന്റിലേക്ക് നീങ്ങുന്ന ചുഴലി തുടര്‍ന്ന് മ്യാന്മര് വഴി ബംഗാള്‍ കടല്‍ മുറിച്ച് കടന്ന് ഇന്ത്യയിലോ ബംഗ്ലാദേശിലോ എത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതേ സമയത്ത് തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മേല്പറഞ്ഞ ന്യൂനമര്‍ദവും രൂപമെടുക്കും. ബംഗാള്‍ ഉള്‍ക്കടലിലെ നിലവിലെ സാഹചര്യം ചുഴലിക്കാറ്റിന് കൂടുതല്‍ അനുകൂലമാണ്. ഇത് മേഖലയിലാകെ ശക്തമായ മഴക്കും നാശത്തിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ… അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുന്നത് കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ വൈകിപ്പിക്കുകയാണ്. നിലവില്‍ രാജ്യത്ത് ഒരിടത്തും ഇതിന്റെ സൂചനങ്ങള്‍ കണ്ട് തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: