മാനന്തവാടി: ജില്ലാജയില്‍ സൂപ്രണ്ടിന് കെറോണ. ജയില്‍, പോലീസ്, റവന്യു, ആരോഗ്യ പ്രവര്‍ത്തകരായ നിരവധി ഉേദ്യാഗസ്ഥര്‍ നിരീക്ഷണത്തില്‍. റിമാന്റ് പ്രതി ഹൃദയാഘാതം മൂലം മരണപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടിവരിക.
അതിനിടെ ജയില്‍ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുക്കാനും സാധ്യത. ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയവെ ഹൃദയാഘാതം മൂലം മരണപ്പെട്ട കുഞ്ഞോം സ്വദേശി രാജുവിന്റെ ഇന്‍ക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട ജയില്‍, പോലീസ്, റവന്യു, ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടിവരിക. ഇതില്‍ സബ്ബ് കളക്ടര്‍, ഐപിഎസ് ട്രയിനിയായ പോലീസ് ഉേദ്യാഗസ്ഥന്, തഹസില്‍ദാര്‍, ജയില്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടി വരിക.
മാനന്തവാടിയിലെ മുന്‍സീഫ് മജിസ്ട്രേറ്റും നിരീക്ഷണ പട്ടികയില്‍ ഇടം നേടിയതായാണ് ലഭിക്കുന്ന സൂചന. കൂത്തുപറമ്പിലെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് ജയില്‍ സൂപ്രണ്ടിന് കൊറോണ സ്ഥീരീകരിച്ചതെന്നാണ് പറയപ്പെടുന്നത്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് ഇന്‍ക്വസ്റ്റ് നടപടിക്കായി ജയിലിലെത്തിയത്. അതെ സമയം ഈ വിവരങ്ങള്‍ മറച്ച് വെച്ചതിന് ജയില്‍ സൂപ്രണ്ടിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: