തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ തമ്മിലടി. സിപിഎം നേതാക്കളുടെ മക്കളും സ്വപ്നയുമായുള്ള ബന്ധമാണ് പുതിയ തര്‍ക്കത്തിന് ആധാരം. സ്വപ്നയുമൊത്തുള്ള മകന്റെ ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിയാണെന്നാണ് മന്ത്രി ഇ.പി.ജയരാജന്റെ ആരോപണം. ഇതു സംബന്ധിച്ചു പാര്‍ട്ടിക്ക് ഇ.പി. ജയരാജന് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജന് ഉന്നയിക്കുന്ന പരാതി. സ്വപ്നക്കൊപ്പം ജയ്സന് നില്ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഇപി ജയരാജന് ഉന്നയിക്കുമെന്നാണ് സൂചന. ഓണ്‍ലൈന്‍ യോഗമൊഴിവാക്കി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പാര്‍ട്ടി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ വലിയൊരു തര്‍ക്കം ഉടലെടുക്കുന്നത്.
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ വാദം. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതില്‍ ഗൂഡാലോചന ആരോപിച്ചാണ് ജയരാജന് പാര്‍ട്ടിക്ക് പരാതി കൊടുക്കുക.
2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന് പാര്‍ട്ടി നടത്തിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സന് സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര് മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ഗൂഢാലോചന ആരോപിക്കുന്നത്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന സമയം മുതല്‍ ഇപി ജയരാജന് കോടിയേരിയും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ബിനീഷിനെതിരേ പരാതി നല്‍കുന്നതോടെ ഇതു കൂടുതല്‍ ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: