ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് വര്‍ധിച്ച് 78ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,512 പേര് സുഖംപ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,80,107 ആയി. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 28 ലക്ഷത്തോളമായി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്ത് കൊറോണ ചികിത്സയിലുള്ളത് 9,86,598 പേരാണ്. ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ്. രോഗമുക്തരുടെ 60 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പേര്‍ക്ക് രാജ്യത്ത് പുതുതായി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9,800 പേര്‍ക്കാണ് ആന്ധ്രയില്‍ പുതുതായി രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,136 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 53 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: