തിരുവനന്തപുരം: ലൈഫ് മിഷന് ഇടപാടില്‍ കമ്മിഷന് പോയത് മുഖ്യമന്ത്രി പിണറായി വിജയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കേരളത്തില്‍ നടക്കുന്ന അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പങ്കുണ്ട്. വീണാ വിജയനെ ചോദ്യം ചെയ്താല്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും സുരേന്ദ്രന്.
സ്വപ്ന സുരേഷിന് ഇടക്കിടക്ക് നെഞ്ചു വേദന വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. ആശുപത്രിയില്‍ സ്വപ്ന നഴ്സുമാരുടെ ഫോണ്‍ ഉപയോഗിച്ച് ഉന്നതരുമായി സംസാരിക്കുന്നു. നെഞ്ചുവേദന സ്വപ്നക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രന് കോഴിക്കോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ സ്വന്തം പദ്ധതികളാക്കി മാറ്റി കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. പിണറായി വിജയനും ഇരുപത് കളളന്മാരും ചേര്‍ന്നാണ് കേരളം ഭരിക്കുന്നത്. കേരളം ചര്‍ച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളിലും പ്രതികള്‍ മന്ത്രിമാരാണ്. ലൈഫ് മിഷനിലെ കമ്മിഷനില്‍ മൂന്നര കോടി രൂപ കമ്മിഷന് കിട്ടിയത് ജയരാജന്റെ മകനാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാര്ക്ക് എന്തിനാണ് ഇത്രയധികം ബാങ്ക് ലോക്കറുകളെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷനില്‍ തദ്ദേശ സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന പണം ഒഴിച്ചാല്‍ ബാക്കിയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പണമാണ്. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ലൈഫ് മിഷന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ പണം കമ്മിഷനടിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഈ കൊറോണ ദുരിതകാലത്ത് കേരളം നടപ്പാക്കിയ എല്ലാ പദ്ധതികളും കേന്ദ്രത്തിന്റേതാണ്. ആരോഗ്യവകുപ്പ് ചെലവാക്കുന്ന പണമെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊടുത്തതാണ്. കേന്ദ്രം കൊടുക്കുന്നതല്ലാെത കേരളത്തിന് ഒരു നീക്കിയിരിപ്പുമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: