മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- ഓസ്ട്രേലിയ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. മുന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാഞ്ചസ്റ്ററില്‍ നടക്കും. ദിനരാത്രി മത്സരമാണിത്.
2019 ലെ ലോകകപ്പ് സെമിഫൈനലിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ഏകദിനത്തില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് കിരീടവും സ്വന്തമാക്കി.
നേരത്തെ നടന്ന ടി 20 പരമ്പര 2-1 ന് പോക്കറ്റിലാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇയോന്‍ മോര്ഗന് നയിക്കുന്ന ഇംഗ്ലണ്ട് ശക്തമായ ടീമാണ്.
പരമ്പരയിലെ എല്ലാ മത്സരങ്ങളും മാഞ്ചസ്റ്ററിലാണ് നടക്കുന്നത്. രണ്ടാം മത്സരം പതിമൂന്നിനും അവസാന മത്സരം പതിനാറിനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: